എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷനും പോലീസും അന്വേഷണം തുടങ്ങി

കണ്ണൂര്‍: പെരളശ്ശേരി ഗവ. ഹയർ സെക്കന്‍ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മിഷനും പോലീസും അന്വേഷണം തുടങ്ങി.

ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്‍റെ മകൾ റിയ പ്രവീൺ (13) ആണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്കൂളും വിദ്യാർഥിനിയുടെ വീടും  സന്ദർശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്കൂൾ അധികൃതർ, പോലീസ്, രക്ഷിതാക്കൾ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. വ്യാഴാഴ്ചയാണ്  സ്കൂൾ വിട്ടുവന്ന റിയ പ്രവീൺ വീട്ടിലെ കിടപ്പുമുറിയിൽ  ആത്മഹത്യ ചെയ്തത്.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ഒരു അധ്യാപിക, ഒരു സഹപാഠി എന്നിവരെക്കുറിച്ച് പറയുന്നുണ്ട്. ഇവർക്ക്  മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് അന്വേഷണം നടത്തി വരുന്നതായി ചക്കരക്കൽ സി.ഐ. ശ്രീജിത്ത് കോടേരി അറിയിച്ചു.

Top