തിരുവനന്തപുരം: വിതുര കല്ലാറിൽ 74 കാരിയായ വിധവയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചയാളെ അറസ്റ്റുചെയ്തു. കല്ലാര്‍ അംബേദ്കര്‍ കോളനിയില്‍ അജേഷ് ഭവനില്‍ ഉണ്ണി (57) യാണ് അറസ്റ്റിലായത്.പ്രതിയുടെ അയല്‍ക്കാരിയാണ് വൃദ്ധ.
ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. വ്യാഴാഴ്ച രാവിലെ 9 ന് വിതുര പഞ്ചായത്തിലെ കല്ലാറിലാണ് സംഭവം.
മദ്യപിച്ചെത്തിയ പ്രതി വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വൃദ്ധയുടെ ആരോഗ്യസ്ഥിതി വഷളാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
വിതുര ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. ഡോക്ടര്‍മാര്‍ വിതുര വിവരമറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
രാത്രി തന്നെ ഉണ്ണിയെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.


