ചെറുതോണി: പോക്‌സോ കേസിലും തട്ടിപ്പുകേസിലും പ്രതിയായതിനുശേഷം മുങ്ങിനടന്നയാളെ അറസ്റ്റ് ചെയ്തു. ഇടുക്കി ദൈവം മേട് ഇട്ടിക്കല്‍ അജിത് പിതാംബര (24)നെയാണ് അറസ്റ്റ് ചെയ്തത്.
സൈബര്‍ പോലീസിന്റെ സഹായത്തോടെ എറണാകുളത്തു നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇടുക്കി പോക്‌സോ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാകാതെ മുങ്ങിയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പത്തനംതിട്ട, പുളിങ്കീഴ്, പന്തളം, എറണാകുളം, കമ്പംമേട്, കട്ടപ്പന, തമിഴ്‌നാട്, തേനി എന്നിവടങ്ങളില്‍ കറങ്ങി നടന്നു ക്യാമറ, ലാപ്‌ടോപ്, വാഹനം മുതലായവ വാടകയ്ക്കെടുത്തു മറിച്ചുവിറ്റ് മുങ്ങി നടക്കുകയായിരുന്നു ഇയാൾ.


