രണ്ടു കുട്ടികളെയും 44 കിലോ സ്വര്‍ണ്ണവും ടാക്സി കാറിനുള്ളിൽ മറന്നുവച്ച നിലയില്‍

ദുബായിലെ ഒരു ടാക്‌സി കാറില്‍ രണ്ട് കുഞ്ഞുങ്ങളെയും 44 കിലോ സ്വര്‍ണ്ണവും മറന്നുവച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ വൈകാതെ തന്നെറോഡ് ഗതാഗത വകുപ്പ് അധികൃതര്‍ കുഞ്ഞുങ്ങളെയും സ്വര്‍ണ്ണവും സുരക്ഷിതമായി ഉടമസ്ഥന് കൈമാറി. കുഞ്ഞുങ്ങളെ വണ്ടിയില്‍ മറന്നു വച്ചത് വളരെ പ്രധാനപ്പെട്ട ഒരു കേസ് ആയിട്ടാണ് അധികൃതര്‍ എടുത്തിരിക്കുന്നത്.

മുന്‍പും ഇതുപോലെ ഒരു ടാക്‌സി കാറില്‍ 24 കിലോ സ്വര്‍ണ്ണം മറന്നു വച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു കാറില്‍ 20 കിലോ സ്വര്‍ണ്ണവും $20,000 മാണ് കണ്ടെത്തിയത്. മാത്രമല്ല ബാഗുകള്‍, വാലറ്റ്, കീ, പാസ്‌പോര്‍ട്ട്, തുണിത്തരങ്ങള്‍, സണ്‍ ഗ്ലാസ്സ് അങ്ങനെ നിരവധി സാധനങ്ങളാണ് ടാക്‌സി കാറുകളില്‍ മറന്നു വയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനൊരു പ്രതിവിധി എന്ന നിലയില്‍ ഫ്രാന്‍ചെയ്‌സ് കമ്ബനിയുമായി ചേര്‍ന്ന് ടാക്‌സികളില്‍ ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനമെടുക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു.

Top