മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ച കേസ്;രജീഷ് പോള്‍ അറസ്റ്റില്‍

കണ്ണൂർ : മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രജീഷ് പോൾ അറസ്റ്റിൽ. പരിയാരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശിയായ രജീഷ് പോള്‍ തന്നെ പ്രായപൂർത്തിയാകും മുമ്പ് പീഡിപ്പിച്ചിരുന്നെവെന്ന് പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു അവധിക്കാലത്താണ് രജീഷ് തന്നെ പീഡിപ്പിച്ചതെന്നും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി ആരോപിച്ചിരുന്നു. പെൺകുട്ടിക്ക് പതിനാറ് വയസുള്ളപ്പോഴായിരുന്നു പീഡനം. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്.കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെ പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തക കേസെടുക്കണമെന്ന് പരാതിയും നല്‍കി. ഇതേത്തുടര്‍ന്ന് രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.

സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

Top