വീട്ടില്‍ തീപിടുത്തം; നടിക്ക് ഗുരുതരപരിക്ക്; കൈകള്‍ക്കും കഴുത്തിനും പൊള്ളലേറ്റു

Ankita-Lokhande

മുംബൈ: ബോളിവുഡ് നടിയും റിയാലിറ്റി ഷോ താരവുമായ അങ്കിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിലെ തീപിടുത്തത്തിനിടയിലാണ് നടിക്ക് പൊള്ളലേറ്റത്. അങ്കിതാ ലൊഖാണ്ഡേയുടെ കൈകള്‍ക്കും കഴുത്തിനും പൊള്ളലേറ്റിട്ടുണ്ട്.

ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ പൂജ നടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ നടിയുടെ കൈകള്‍ക്കും കഴുത്തിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ബി ടൗണ്‍ റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിടപ്പുമുറിയില്‍ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് കര്‍ട്ടനിലേക്ക് തീപടരുകയായിരുന്നു. കിടപ്പുമുറിക്ക് സമീപത്തായി നാലു ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് വന്‍അപകടം ഒഴിവായതെന്നും അങ്കിത പറഞ്ഞു. മുറിവ് ഭേദമായി കൊണ്ടിരിക്കുകയാണെന്നും കുറച്ചുദിവസത്തേക്ക് വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും അങ്കിത പറഞ്ഞു. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ കാമുകിയാണ് അങ്കിത. അടുത്തിടെയാണ് ഇരുവരും പ്രണയബന്ധം അവസാനിപ്പിച്ചത്.

Top