കോഴിക്കോട്:തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സമരം ചെയ്ത പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അലന്‍സിയറുടെ നാടകം. പെമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി എം എം മണി അധിക്ഷേപിച്ചതിനെതിരെയാണ് അലന്‍സിയര്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചത്. നേരത്തെ കമലിനെതിരായ സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോഴും അലന്‍സിയര്‍ ഒറ്റയാന്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് അലന്‍സിയര്‍ പ്രതിഷേധ പ്രകടനവുമായി കാസര്‍ഗോഡ് നഗരത്തില്‍ എത്തിയത്.


