ടി ഒ മോഹനൻ മേയർ ആയിരുന്നപ്പോൾ നടപ്പിലാക്കാൻ ശ്രമിച്ച 300 കോടിയുടെ അമൃത് റിങ് റോഡ് പദ്ധതി സജീവ ചർച്ചയാക്കി കണ്ണൂരിലെ വോട്ടർമാർ .ഗുരുദേവ പ്രതിമയും തളാപ്പ് അമ്പലത്തിന്റെ ഭൂമിയും നിർദ്ദിഷ്ട ഭൂമി ഏറ്റെടുക്കൽ പദ്ധതിയിൽ നഷ്ടപ്പെടുമായിരുന്നു. കോൺഗ്രസ് കുത്തക സീറ്റിൽ ബിജെപിയെ വിജയിപ്പിച്ച് തിരിച്ചടിച്ച് പാർട്ടിക്കാർ ! ഗുരുദേവന്റ മുൻപിൽ മാപ്പുപറയുമോ മോഹനൻ ?

കണ്ണൂർ :ടി ഒ മോഹനൻ മേയർ ആയിരുന്നപ്പോൾ നടപ്പിലാക്കാൻ ശ്രമിച്ച 300 കോടിയുടെ അമൃത് റിങ് റോഡ് പദ്ധതി സജീവ ചർച്ചയാക്കി കണ്ണൂരിലെ വോട്ടർമാർ .ഗുരുദേവ പ്രതിമയും തളാപ്പ് അമ്പലത്തിന്റെ  ഭൂമിയും നിർദ്ദിഷ്ട ഭൂമി ഏറ്റെടുക്കൽ പദ്ധതിയിൽ നഷ്ടപ്പെടുമായിരുന്നു. അമ്പലത്തിന്റെ സ്ഥലവും ഗുരുദേവന്റെ പ്രതിമ അടക്കം കേടുപാട് സംഭവിക്കും എന്നും ജനവാസ കേന്ദ്രമായ പ്രദേശത്ത് ഒരുപാട് പേരുടെ വീടുകൾ നഷ്ടമാകും എന്നുമുള്ള മുന്നറിയിപ്പ് നൽകിയിട്ടും ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക് വേണ്ടി കുറ്റിയടിച്ചത് അന്നത്തെ കോൺഗ്രസ് മേയറും ഇപ്പോഴത്തെ കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥിയും ആയ ടിഒ മോഹനൻ ആയിരുന്നു .ആ പ്രദേശത്ത് ഫ്‌ളാറ്റുകൾ പണിയുന്ന റിയൽ സ്റ്റേസ്റ്റ് മാഫിയകൾക്ക് വേണ്ടിയായിരുന്നു ഈ റിങ് റോഡ് പദ്ധതി കൊണ്ടുവന്നത് എന്ന് പ്രദേശ വാസികൾ ആരോപണം ഉന്നയിച്ച് അന്നേ രംഗത്ത് വന്നിരുന്നു .

പ്രാദേശിക വാസികളെ വെല്ലുവിളിച്ചുകൊണ്ടുവന്ന പദ്ധതിക്ക് എതിരായി ജനം രംഗത്ത് വന്നതിലൂടെ കോൺഗ്രസ് കുത്തക ആയിരുന്ന ടെമ്പിൾ വാർഡ് പാർട്ടിക്ക് നഷ്ടപ്പെടുത്തി.കണ്ണൂർ കോർപ്പറേഷൻ ടെമ്പിൾ ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ ആണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഏറെക്കാലമായി കോൺഗ്രസിന്റെ കുത്തക ഡിവിഷനിൽ ബിജെപി 300 ൽ അധികം വോട്ട് ഭൂരിപക്ഷം നേടി വലിയ വിജയം കൊയ്തത് ടി ഓ മോഹനൻ കൊണ്ടുവന്ന ജനവിരുദ്ധ പദ്ധതിമൂലം ആയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയിൽ ടിഒ മോഹനൻ മേയർ ആയിരുന്നപ്പോൾ നടപ്പിലാക്കിയ അമൃത് കുടിവെള്ള പദ്ധതിയിലും അഴിമതി ആരോപണം ഉയർന്നു .അമൃത് കുടിവെള്ള പദ്ധതിയില്‍ ഉയര്‍ന്ന പരാതികളെ അടിസ്ഥാനമാക്കി കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു . കോര്‍പറേഷന്‍ പരിധിയില്‍ അമ്യത് പദ്ധതികളെ കുറിച്ച് ഉയര്‍ന്ന പരാതികളിലാണ് വിജിലന്‍സ് അന്വേഷണമെന്നാണ് സൂചന.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .

കോര്‍പറേഷന്‍ വികസന സമിതി യോഗം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കവേയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. വികസന സമിതി യോഗം നടക്കുന്നതിനാല്‍ മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും കോര്‍പറേഷന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ല.

സെക്രട്ടറി വിനു സി കുഞ്ഞപ്പന്റെ ഓഫീസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ അമൃത് പദ്ധതി അര്‍ബന്‍ എക്‌സ്‌പേര്‍ട്ട് റില്‍സിന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം പരിശോധനയുടെ ഭാഗമായി വിളിച്ച് വരുത്തി ചോദ്യം ചെയ്തു വരികയാണ്. നേരത്തെ കോര്‍പറേഷന്‍ കേന്ദ്ര ഫണ്ട് ചെലവഴിച്ചു നടപ്പിലാക്കിയ അമൃത് പദ്ധതികളെ കുറിച്ചു പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. മുന്‍ മേയര്‍ മാരായ ടി ഒ മോഹനന്‍, മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിയും മുന്‍ മേയറുമായ ടി ഒ മോഹനന്‍ കുടുങ്ങുമോ ?അമൃത് റിങ് റോഡ് പദ്ധതിയിലൂടെ ഗുരുദേവ പ്രതിമയും അമ്പലത്തിന്റെ സ്ഥലവും ഏറ്റെടുക്കാൻ ശ്രമിച്ചത് മോഹനൻ തിരിച്ചടി ആകുമെന്നാണ് കണ്ണൂരിലെ ജനങ്ങൾ പറയുന്നത് . ടി ഓ മോഹനന് ഗുരുദേവ ശാപം ഉണ്ടാകുമോ ? കാത്തിരുന്നു കാണണം.

Top