മൂന്നു മാസം ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; 27കാരന്‍ അറസ്റ്റില്‍

പട്ന: മൂന്നു മാസം ഗര്‍ഭിണിയായ ആടിനെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു. ബിഹാറിലെ പട്നയ്ക്ക് സമീപമുളള പാര്‍സ ബസാര്‍ എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ 27കാരനെ അറസ്റ്റ് ചെയ്തു. ആടിന്‍റെ ഉടമയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. മദ്യപിച്ചെത്തിയ ശേഷമാണ് യുവാവ് തന്‍റെ ആടിനെ മാനഭംഗം ചെയ്തതെന്ന് ഉടമസ്ഥ പറഞ്ഞു. സംഭവത്തിന് നിരവധി പേര്‍ സാക്ഷികളാണെന്നും അവര്‍ പറഞ്ഞു. ബിഹാറിലെ മധേപുര എന്ന ഗ്രാമത്തില്‍ നിന്നുളളയാളാണ് പ്രതി. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസവേതനത്തിന് ജോലി ചെയ്തുവരികയായിരുന്നു.
ബലാത്സംഗത്തിന് പിന്നാലെ ആട് ചത്തു. ആടിന്‍റെ ജഡം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നപടികളെന്നും പൊലീസ് വ്യക്തമാക്കി.

Top