ഒരു കൊല്ലം ഒരുമിച്ച് ജീവിച്ചു രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചു; ഒടുവില്‍ യുവതിയെ ഉപേക്ഷിച്ച് മുങ്ങി; സ്ത്രീകളെ വളച്ച് ജീവിക്കുന്ന വിരുതന്‍ പിടിയില്‍

തിരുവനന്തപുരം: വിവാഹമോചിതാരായ സ്ത്രീകളേയും കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളവരെയും നോട്ടമിട്ട് വലയിലാക്കുന്ന വിരുതനെയാണ് കഴിഞ്ഞ ദിവസം അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് സഞ്ജു (35) വിനെയണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ക്ക് പണികൊടുത്ത ഇയാള്‍ക്കെതിരെ ഒരു നഴ്‌സ് നല്‍കിയ പരാതിയിലാണ് അകത്താകുന്നകത്. ഫോട്ടോ വഴിയുള്ള സഞ്ജുവിന്റെ ബ്ളാക് മെയിലിംഗിലാണ് അരൂര്‍ സ്വദേശിയായ ബാംഗളൂരില്‍ നഴ്‌സായിരുന്നു യുവതി കുടുങ്ങിയത്.

ഫോട്ടോകള്‍ കാട്ടി ബ്ളാക്ക് മെയില്‍ ചെയ്തും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത അവസ്ഥയിലാണ് പൊലീസ് സംഘം. അന്വേഷണം നടത്തിയാല്‍ പല പെണ്‍കുട്ടികളുടെയും വിവാഹ ജീവിതം തകരും എന്നതിനാലാണിത്. വിവാഹ മോചിതയായ സ്ത്രീകളെ തിരഞ്ഞുപോയി അവരെ പീഡിപ്പിക്കുക പതിവാക്കിയ പീഡകനാണ് സഞ്ജു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കഴിഞ്ഞ ദിവസമാണ് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തിന്റെ പേരില്‍ അരൂരിലെ യുവതി നല്‍കിയ പരാതിയില്‍ സഞ്ജു അറസ്റ്റിലാകുന്നത്. വിവാഹശേഷം സഞ്ജുവിന്റെ ചതി മനസിലാക്കിയാണ് യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് സഞ്ജു കുടുങ്ങിയത്. സഞ്ജുവിന്റെ കമ്പ്യുട്ടര്‍ പരിശോധിച്ച പൊലീസിന് പല യുവതികളുടെയും ഫോട്ടോകള്‍ ലഭിച്ചിട്ടുണ്ട്. പല ഫോട്ടോകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അരൂര്‍ പൊലീസ്. അതേസമയം സഞ്ജുവിന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു

. ഒരുമിച്ച് സമ്മതപ്രകാരം കഴിഞ്ഞു എന്നത് മുന്‍ നിര്‍ത്തിയാണ് കോടതി സഞ്ജുവിന് ജാമ്യം അനുവദിച്ചത്. വിവാഹമോചിതയും 12 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയുമായ യുവതി തുടര്‍ ആലോചനകള്‍ ക്ഷണിച്ചിരുന്നു. അപ്പോഴാണ് സഞ്ജുവിന്റെ സുഹൃത്തായ സജിന്‍ ഈ യുവതിയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നത്. അത് വെറും ആലോചന മാത്രമായിരുന്നു. ഈ കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. കാരണം സജിന്‍ യുവതിയുമായി ഒരുമിച്ച് എടുത്ത ഫോട്ടോ വഴിയാണ് യുവതി സഞ്ജുവിന് മുന്നില്‍ കുരുങ്ങുന്നത്. സജിന്‍ ഈ യുവതിയെ വിവാഹം കഴിച്ചില്ല. പക്ഷെ യുവതിയെ ചുംബിക്കുകയും ഒപ്പം നില്‍ക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതു സജിന്‍ സൂത്രത്തില്‍ ക്യാമറയിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ആലോചന മുടങ്ങിയപ്പോഴും ഈ ഫോട്ടോ സജിന്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു.

ഒടുവില്‍ യുവതി വിവാഹത്തിന് സമ്മതം മൂളിയെങ്കിലും പീഡകവീരന്‍ ആയ സഞ്ജു യുവതിയെ വിവാഹം കഴിച്ചില്ല. സഞ്ജു യുവതിയുടെ വീട്ടില്‍ വന്നു വിവാഹത്തിന് സമ്മതം എന്ന രീതിയില്‍ സംസാരിക്കുകയാണ് ചെയ്തത്. വിവാഹം എന്ന പേരില്‍ സഞ്ജു യുവതിയേയും കൂട്ടി അമ്പലപ്പുഴ ക്ഷേത്രത്തില്‍ പോയി. തട്ടിപ്പ് പരിപാടിയായതിനാല്‍ സഞ്ജുവിന്റെ ആരും എത്തിയിരുന്നില്ല. ഒടുവില്‍ കാറില്‍ വെച്ച് യുവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പിന്നീട് വിവാഹം കഴിച്ചു എന്ന രീതിയിലാണ് സഞ്ജു നീങ്ങിയത്. പക്ഷെ വിവാഹശേഷം സഞ്ജുവിന്റെ ബന്ധങ്ങള്‍ യുവതി മനസിലാക്കിയിരുന്നു. പക്ഷെ യുവതിക്ക് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു വര്‍ഷം ഇങ്ങിനെ ഒന്നിച്ച് ജീവിച്ച ശേഷം സഞ്ജു യുവതിയെ വേണ്ടെന്നു വെച്ചു. യുവതി ഈ കാര്യം എതിര്‍ക്കുകയും ചെയ്തു. കാരണം രണ്ടു തവണ ഇവരെ സഞ്ജു അബോര്‍ഷന് വിധേയമാക്കിയിരുന്നു.

ബന്ധം തുടരണം എന്ന് പറഞ്ഞു യുവതി എതിര്‍ത്തപ്പോള്‍ ഒരു സുപ്രഭാതത്തില്‍ സഞ്ജു ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്നാണ് യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ ചതി മനസിലാക്കിയ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സഞ്ജു പിടിയിലായത്. ഗര്‍ഭം അലസിപ്പിക്കല്‍ വേളയില്‍ ഭര്‍ത്താവ് എന്ന് പറഞ്ഞു രണ്ടു സമയത്തും ഒപ്പ് വെച്ചത് സഞ്ജുവായിരുന്നു. ഇത് യുവതി തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.

Top