വേദനകൊണ്ട് പുളയുമ്പോഴും ഇതു പോലുള്ള അഭിനയം ഒരു പാട് കണ്ടിട്ടുണ്ടെന്നും, ബന്ധുക്കള്‍ ഇതിന് കൂട്ട് നില്‍ക്കരുതെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളി! സംഭവം പന്തിയല്ലെന്ന് തോന്നി ആശയെ മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു… കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോമിനെ കുറിച്ച് പുറത്ത് വരുന്നത് ഗുരുതര ആരോപണങ്ങൾ

കണ്ണൂർ:കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോമിനെ കുറിച്ച് പുറത്ത് വരുന്നത് ഗുരുതര ആരോപണങ്ങൾ. ഉദരത്തിലെ ആ തുടിപ്പ് അവസാനിക്കുന്നതിനു തൊട്ടുമുൻപുള്ള അമ്മയുടെ പ്രാണ വേദന കണ്ടില്ലെന്ന് നടിച്ച് ഡോക്ടര്‍മാർ. തുടര്‍ച്ചയായുള്ള ചര്‍ദ്ദിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായ ആശയെ ദീപ നഴ്‌സിംഗ് ഹോമില്‍ പ്രവേശിച്ചപ്പോള്‍ രോഗിയുടേത് വെറും അഭിനയം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പക്ഷം. സത്യത്തിൽ ആശയെ ആശുപത്രിക്കാരുടെ അനാസ്ഥയിൽ കൊല്ലപ്പെട്ടുകയല്ലായിരുന്നോ ?

ആശ തീരെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു. അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന് ബന്ധുക്കളോട് ഡോക്ടർ പറഞ്ഞു. തുടർന്ന് രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുഛിച് തള്ളി.
രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നൽകുന്നില്ലെന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ അവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മംഗലാപുരത്തുള്ള യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്‌ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശതമാനമേ ചാൻസുള്ളൂ എന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ്ഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി.
അറിയാതെ പോലും ദീപ നഴ്‌സിംഗ് ഹോമില്‍ രോഗിയെ പ്രവേശിപ്പിക്കരുതെന്ന താക്കീതുമായാണ് മനീഷ് തമ്പാൻ എന്ന യുവാവ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്…

മനീഷ് തമ്പാന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്…

കണ്ണീരില്‍ കുതിര്‍ന്ന ദിനം..

ആദരാജ്ഞലികള്‍ പൊന്നുമോളെ..
*കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കില്‍ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവര്‍ പ്രമുഖര്‍ എന്ന് വിശേഷിപ്പിച്ചാല്‍ മതി.. ഞങ്ങള്‍ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാര്‍ എന്ന് സ്വയം കരുതുന്ന ഡോക്ടര്‍ മാരുടെ അശ്രദ്ധ കാരണം ഞങ്ങള്‍ക്ക് നഷ്ടമായത്…ആശേച്ചി

ആശേച്ചി…ഞങ്ങള്‍ക്ക് ആരായിരുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങള്‍, ഏട്ടത്തി ‘അമ്മ, ബെസ്ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്..ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങള്‍ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാര്‍ത്തിക് (കണ്ണന്‍) ന്റെ പെറ്റമ്മയെ ആണ്…ഒന്ന് മനസിലാക്കുക.നിര്‍ത്താതെയുള്ള ചര്‍ധിയും, ക്ഷീണവും കാരണം നാല് മാസം ഗര്‍ഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നു.

ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോള്‍ ഡോക്ടര്‍ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങള്‍ കൂട്ട് നിക്കരുതെന്ന്.രോഗിയുടെ ദയനീയമായുള്ള കരച്ചില്‍ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റര്‍ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്.രോഗിയുടെ അവസ്ഥയെ എല്ലാ അര്‍ത്ഥത്തിലും ഡോക്ടര്‍ വേണ്ട വിധത്തില്‍ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കള്‍ക്ക് മനസിലായപ്പോള്‍,18.3.2018 വൈകുന്നേരം ബന്ധുക്കള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച്‌ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.

അവിടെയുള്ള ഡോക്ടര്‍ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങള്‍ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവന്‍ ഇന്‍ഫെക്‌ഷെന്‍ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാന്‍ ഒരു ശദമാനമേ ചാന്‍സുള്ളൂ എന്നും പറയുന്നു.

ഗര്‍ഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കില്‍ അത് തിരിച്ചറിയാനോ ഗര്‍ഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകള്‍ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച്‌ രണ്ട് ജീവന്‍ കൊണ്ട് പന്താടി.

ഭൂ മാഫിയ യുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന *വാസു ഡോക്ടറെയും,* *രൂപ പൈയെയും* പോലുള്ളവര്‍ക്ക് ഇത് മനസിലാക്കണമെന്നില്ല…നിങ്ങളുടെ മേല്‍ വിശ്വാസം അര്‍പ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളില്‍ ഏല്‍പ്പിക്കുമ്ബോള്‍ നിങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകര്‍ന്നടിഞ്ഞത്….പണത്തിനോടുള്ള ആര്‍ത്തി മൂത്ത് നിങ്ങള്‍ കാട്ടികൂട്ടുന്ന ഈ ചെയ്തികള്‍ക്ക് എല്ലാറ്റിനും മുകളില്‍ പരമ കാരുണികനായ സര്‍വ്വ ശക്തന്റെ മുന്നില്‍ മറുപടി പറയേണ്ട ഒരു ദിനം വരും…..ആ കാലം വിദൂരമല്ല..**ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മല്‍ ദീപ നഴ്സിംഗ് ഹോമില്‍ ചികിത്സ തേടി പോകരുത്.*ആദരാജ്ഞലികള്‍ പൊന്നുമോളെ…

Top