സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുൽവാമയിൽ നാൽപ്പതിലേറെ ഇന്ത്യൻ സൈനികരെ കൊലയ്ക്ക് കൊടുത്തത് സൈന്യത്തിൽ നിന്നു തന്നെയുള്ള ചതി. സൈന്യത്തിന് ഉള്ളിൽ നിന്നു തന്നെ രഹസ്യം ചോർന്നതിനെ തുടർന്നാണ് പുൽവാമയിൽ ഇന്ത്യയ്ക്ക് ധീരരായ സി.ആർ.പി.എഫ് ജവാന്മാരെ ഇന്ത്യയ്ക്ക് നഷ്ടമായതെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. സി.ആർ.പിഎഫിലെ ഉന്നതർ തന്നെയാണ് ഭീകരർക്ക് രഹസ്യം ചോർത്തി നൽകിയതെന്ന സൂചനയാണ് സൈന്യം നടത്തിയ അന്വേഷമത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചു വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ചുള്ള തുടർ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
രണ്ടു ദിവസം മുൻപാണ് ഇന്ത്യൻ സൈനികർ സഞ്ചരിച്ച സൈനിക വാഹനത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. അവധിയ്ക്ക് ശേഷം ക്യാമ്പിലേയ്ക്ക് പോകുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 2500 ഓളം സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിനു നേരതെ 300 കിലോയോളം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപ്പിയോ കാർ സൈനിക വാഹനത്തിന്റെ കോൺവോയിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
എന്നാൽ, ഇത്രയും സൈനികർ ഒന്നിച്ച് വീട്ടിലേയ്ക്ക് മടങ്ങാനുള്ള അവസരം ഒരുക്കിയത് തന്നെ അട്ടിമറി ലക്ഷ്യമിട്ടാണെന്നാണ് ലഭിക്കുന്ന സൂചന. സൈനികർക്ക് നേരെ ഭീകരർ ആക്രമണ പദ്ധതി തയ്യാറാക്കുന്നതായി മാസങ്ങൾക്ക് മുൻപ് തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആക്രമണ ഭീഷണിയെ ഗൗരവത്തിൽ എടുക്കാൻ സിആർപിഎഫ് മേധാവിമാർ തയ്യാറായില്ല. ഇത് മനപൂർവം ആക്രമണത്തിനു വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
സൈനിക വാഹനങ്ങൾ കടന്നു പോകുന്ന മേഖലയിൽ കനത്ത സുരക്ഷയാണ് സാധാരണ ഗതിയിൽ ഒരുക്കുന്നത്. ഒരു സൈക്കിൾ പോലും കടന്നു പോകാത്ത സുരക്ഷയാണ് ഇവിടെ അധികൃതർ ഒരുക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ ഹൈവേയിൽ യാതൊരു സുരക്ഷയുമില്ലാതൈയാണ് സൈനിക വാഹനങ്ങൾ കടത്തി വിട്ടിരുന്നതെന്നാണ് ആക്രമണം നടന്നതിൽ നിന്നും വ്യക്തമാകുന്നത്.
ഇത് അടക്കം ആക്രമണത്തിലെ ഓരോ വിശദാംശങ്ങൾ എടുത്ത് പരിശോധിക്കുമ്പോൾ സൈനികർക്ക് നേരെ നടന്നത് ചതി തന്നെയാണെന്നാണ് വ്യക്തമാകുന്നത്.
സൈനികരെയും രാജ്യത്തെയും ചതിച്ചത് ആരാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ഇവരുടെ വിശദാംശങ്ങൾ പുറത്ത് വിടുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


