കളിയാക്കിയെന്ന് ആരോപണം: തേങ്ങാ വെട്ടുന്ന കത്തിയ്ക്ക് 17 കാരിയെ പരസ്യമായി വെട്ടി വീഴ്ത്തി

ക്രൈം ഡെസ്‌ക്

ഹൈദരാബാദ്: കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പതിനേഴുകാരിയെ ബന്ധുവായ യുവാവ് തേങ്ങാ വെട്ടുന്ന കത്തിയ്ക്ക് വൈട്ടി വീഴ്ത്തി. കഴുത്തിന് വെട്ടേറ്റ 17കാരിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇപ്പോൾ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19കാരനായ ഭരത് എന്ന കോളേജ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെനാളായി പെൺകുട്ടി തന്നെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നും ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽവെച്ചാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. കോളേജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. തേങ്ങ വെട്ടുന്ന കത്തിയുമായാണ് ഭരത് പെൺകുട്ടിയെ ആക്രമിച്ചത്.

Top