ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

  1. ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ തൊഴിലാളികളുടെ ആവശ്യങ്ങളിൽ ചർച്ചകൾ ആരംഭിക്കാൻ സന്നദ്ധത അറിയിച്ചതിനാലാണു പണിമുടക്ക് മാറ്റുന്നതെന്നു ബാങ്ക് യൂണിയനുകൾ അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ 11 -ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച, ബാങ്ക് ജീവനക്കാരുടെ സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ്, പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നായിരുന്നു ആവശ്യങ്ങൾ. നാളെ യൂണിയനുകളുമായി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ചർച്ച തീരുമാനിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top