കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പിനു പിന്നില്‍ കൊല്ലത്തെ രണ്ടു ഡോക്ടര്‍മാരും; നടിയില്‍ നിന്ന് 25 കോടി തട്ടാന്‍ രവി പൂജാരിയെ കൂട്ടുപിടിച്ചു

കൊച്ചി: മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ഉള്‍പ്പെട്ട കൊച്ചി ്ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ പ്രതികളെ മുഴുവന്‍ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കൊച്ചിയിലെയും മംഗലാപുരത്തെയും ഗൂണ്ടാസംഘങ്ങളുമായി ബന്ധമുളള രണ്ടുഡോക്ടര്‍മാരാണ് സംഭവത്തിന്റെ പിന്നിലെ സൂത്രധാരന്‍മാര്‍. ഈ ഗുണ്ടാസംഘങ്ങള്‍ വഴിയാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ ബന്ധപ്പെടുന്നത്.

പ്രാദേശിക പിന്തുണയില്ലാതെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് നടക്കില്ല എന്ന നിഗമനത്തിലായിരുന്നു തുടക്കം മുതല്‍ പൊലീസ്. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ഡോക്ടര്‍മാരുടെ പങ്ക് ബലപ്പെട്ടത്. ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയാ പോളുമായി അടുപ്പമുളള ഡോക്ടറാണ് ഒരാള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടെന്ന് ഈ ഡോക്ടര്‍ തന്റെ സുഹൃത്തായ മറ്റൊരു ഡോക്ടറോട് പറഞ്ഞു. പെരുന്പാവൂര്‍ കേന്ദ്രീകരിച്ചുളള ഒരു ഗുണ്ടാസംഘവുമായി അടുപ്പമുളള രണ്ടാമത്തെ ഡോക്ടര്‍ ഇക്കാര്യം അവരോട് സൂചിപ്പിച്ചു. തുടര്‍ന്ന് ഈ ഡോക്ടറും ഗുണ്ടാസംഘത്തിലെ ഒരാളും ചേര്‍ന്നാണ് ഗൂഡലോചന നടത്തിയത്.

മറ്റൊരു കേസില്‍ മംഗലാപുരം ജയിലില്‍ കഴിയുമ്പോള്‍ ഇവര്‍ രവി പൂജാരിയുടെ സംഘത്തില്‍പ്പെട്ടവരെ പരിചയപ്പെടുന്നു. തുടര്‍ന്ന് മംഗലാപുരം ജയിലില്‍ വെച്ച് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് രണ്ടംഗസംഘം ബ്യൂട്ടി പാലര്‍റിലെത്തി വെടിയുതിര്‍ക്കുന്നത്. സംഭവത്തിനുമുന്പ് രവി പൂജാരി തന്നെ നടിയെ പല തലണ വിളിച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ ആവശ്യപ്പെട്ട 25 കോടി കിട്ടാതെവന്നതോടെയാണ് ബ്യൂട്ടിപാലര്‍റിലെത്തി വെടിയുതിര്‍ത്തത്.

നടിയെ ഭയപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഡോക്ടര്‍മാരുടെ പങ്ക് അന്വേഷണസംഘം തിരിച്ചറിഞ്ഞതോടെ ഇവര്‍ ഒളിവിലാണ്. ഒരു ഡോക്ടറുടെ കൊല്ലത്തെ വീട്ടില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രാത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Top