പതിനേഴു വയസുകാരിയെ പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്താന്‍ ശ്രമം: ബംഗാള്‍ സ്വദേശി പിടിയില്‍

പാലാ: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴു വയസുകാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ ബോഗിയില്‍ പീഡിപ്പിക്കുകയും ബംഗാളിലേക്കു കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. മുഷിഗഞ്ച് സ്വദേശിയായ എയ്നൂള്‍ ഹഖാ(20)ണു പിടിയിലായത്.

വര്‍ഷങ്ങളായി പാലായില്‍ താമസിച്ച് ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശികളുടെ മകളെയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടത്. പ്രണയദിനമായ 14നു പെണ്‍കുട്ടിക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും ഒപ്പം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാളുടെ അടുത്തേക്കു പോയി. മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ പോലീസാണു തെരച്ചില്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തി. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് പെണ്‍കുട്ടിയുള്ളതെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വിശദമായി പരിശോധിച്ചപ്പോള്‍ മൂന്നാം പ്ലാറ്റ് ഫോമിലെ ആളൊഴിഞ്ഞ ബോഗിയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ 17 വര്‍ഷമായി പാലായില്‍ ജോലി ചെയ്യുകയാണ്. അമ്മ സ്വകാര്യ ഹോസ്റ്റലിലെ ജീവനക്കാരിയാണ്. പാലായിലെ സ്‌കൂളിലാണു പെണ്‍കുട്ടി പഠിച്ചത്. പ്രതി കുറച്ചുനാളായി കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.

Top