ഞെട്ടിപ്പിക്കുന്ന വീഡിയോ.. ബാഹുബലി മോഡലില്‍ ആനയ്ക്കൊപ്പം സെല്‍ഫി; കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍…

ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്‍റെ പണി. ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് ഈ ഗതികേട് സംഭവിച്ചത്. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയപ്പോള്‍ വഴിയരികില്‍ നില്ക്കുന്നു ഒരു കൊമ്പന്‍. പനംപട്ടതിന്ന് വിശപ്പടക്കി നില്‍പ്പാണ്. പാപ്പാന്മാര്‍ പരിസരത്തെങ്ങുമില്ല. ഈ തക്കം മുതലെടുക്കാന്‍ ആണ് യുവാവ് ശ്രമിച്ചത്. ഒരു കിലോ പഴം വാങ്ങി. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്തു. സുഹൃത്തിനെ മൊബൈല്‍ ഏല്പ്പിച്ചു. ആവേശം അലതല്ലിയതോടെ മനസില്‍ തെളിഞ്ഞത് ബാഹുബലി സിനിമയിലെ രംഗം. നായകന്‍ പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന ആ കിടിലന്‍ രംഗം. പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച് കൊമ്പന്‍റെ മുമ്പിലേക്ക്.
പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. ആന കടിച്ചുവലിച്ച പനംപട്ടയുടെ ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. ആനയുടെ അടുത്തേക്ക് ചെന്നു. തുമ്പികൈയില്‍ ഒന്ന് തലോടി. പിന്നെ ഒരു ഉമ്മ….രണ്ടുമ്മ …മൂന്നുമ്മ… പിന്നെ ആന യുവാവിനെ തട്ടി ഒറ്റ എറിയല്‍ ആയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ല. കഴുത്തിന് പരുക്കേറ്റ യുവാവ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

https://youtu.be/tHgmFV9AYiI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top