ജനരക്ഷാ യാത്ര ഉശാറാക്കിയതിന് തൃശൂരിൽ ബിജെപിയുടെ വക മദ്യസൽക്കാരം; ഒപ്പം വിളമ്പിയത് ബീഫ്

ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് എതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തായാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര തുടങ്ങിയത്. അമിത് ഷാ കൂടി എത്തിയതോടെ പരിപാടി കൊഴുക്കുമെന്നും യാത്ര കഴിയുമ്പോള്‍ കേരളം ബിജെപിക്ക് ലഭിക്കും എന്ന് വരെ സംഘപരിവാര്‍ സ്വപ്‌നം കണ്ടു. എന്നാല്‍ ജനരക്ഷാ യാത്രയുടെ പേരില്‍ കേരളത്തിലും കേന്ദ്രത്തിലും ബിജെപി നാണം കെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അമിത് ഷാ മടങ്ങിപ്പോയതും യോഗി ആദിത്യനാഥിന്റെ വിവാദപ്രസ്താവനയുമെല്ലാം ബിജെപിയെ ട്രോളുകള്‍ക്ക് ഇരയാക്കി. അതിനിടെ ദിലീപിന് ജാമ്യം ലഭിച്ചതും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കൂടി വന്നതോടെ വാര്‍ത്തകളില്‍ പോലും ജനരക്ഷാ യാത്ര ഇല്ലാതായി.

അതിനിടെ ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത കേരളത്തിലെ ഒരു പത്രം വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നു. തൃശൂരിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ആയിരുന്നു സല്‍ക്കാരം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യത്തിനൊപ്പം ബീഫും വിളമ്പിയതായി വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പകലാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യസല്‍ക്കാരം നടന്നതെന്ന് പറയുന്നു. പങ്കെടുത്തവര്‍ക്ക് വില കൂടിയ മദ്യവും ഭക്ഷണവും ആണത്രേ വിളമ്പിയത്. അതേസമയം ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ബിജെപി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ പോയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top