ബസ് ചാർജ് വർധന: ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്. കഴിഞ്ഞ ചർച്ചയിൽ നിരക്ക് കൂട്ടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകളുടെ ആവശ്യങ്ങൾ. ഇതിൽ ചാർജ് വർധനയ്ക്ക് ഇടതുമുന്നണി യോഗത്തിൽ ധാരണയായിരുന്നു.

വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അടങ്ങിയ കുറിപ്പ് ഗതാഗത മന്ത്രി എൽ.ഡി.എഫ്. നേതാക്കൾക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശ അനുസരിച്ചാണ് നിരക്ക് വർധന. രണ്ടര കിലോ മീറ്ററിന് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്താക്കണമെന്നായിരുന്നു ശുപാർശ. കഴിഞ്ഞ വർഷം ജൂണിലാണ് റിപ്പോർട്ട് നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top