കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണ കാരണം ‘ ക്യാപ്ച്ചർ മയോപ്പതി’; ആറു മണിക്കൂർ വലയിൽ തൂങ്ങിക്കിടന്നത് ഹൃദയ സ്തംഭനത്തിനു കാരണമായി

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂടിൽ കുടുങ്ങിയ പുലിയുടെ മരണ കാരണം ഹൃദയസ്തംഭനം ( ക്യാപ്ച്ചർ മോയപ്പതി) കാരണമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. നാലു വയസുള്ള ആൺപുലിയാണ് ചത്തത്. 6 മണിക്കൂർ കൂട്ടിലെ വലയിൽ കാൽ കുടുങ്ങി തൂങ്ങി കിടന്നതിനെത്തുടർന്ന് ആന്തരിക അവയങ്ങൾക്കു രക്തസ്രവമുണ്ടായതാണ് മരണ കാരണം. കുന്തിത്താനം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് നോക്കവെയാണ് പുലി ശ്രദ്ധയിൽപ്പെടുന്നത്. ഇരുമ്പഴിയിൽപ്പെട്ട് പുലിയുടെ കാലിന് പരുക്കേറ്റിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

Top