സി.പി.എമ്മിന്റെ പേരുപറഞ്ഞു വിദേശ മലയാളിയെ ചതിച്ച് പണം തട്ടി അഭിഭാഷകനെതിരെ കേസ്

കോട്ടയം :സി.പി.എമ്മിന്റെ അഭിഭാഷകൻ ആണെന്ന് പറഞ്ഞു വിദേശ മലയാളിയിൽ നിന്നും പണം തട്ടിച്ചതായി പരാതി .പാലായിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന പടിഞ്ഞാറേ തയ്യിൽ സജി ടിഎസിനെതിരായാണ് വിദേശത്ത് ജോലി ചെയ്യുന്ന പുല്ലാട്ട് ജസ്റ്റിൻ കുര്യൻ കോട്ടയം DySp മുൻപാകെ പരാതിപ്പെട്ടിരിക്കുന്നത് .കേസ് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞു സജി പരാതിക്കാരൻ ജസ്റ്റിനിൽ നിന്നും അമ്പതിനായിരം രൂപാ വാങ്ങി ചതിക്കുകയായിരുന്നു എന്നാണ് പോലീസിൽ കൊടുത്തിരിക്കുന്ന പരാതി

ജസ്റ്റിൻ വിദേശത്ത് ജോലി നോക്കുന്ന അവസരത്തിൽ തന്റെ റബ്ബർ തോട്ടം പാട്ടം വെട്ടുന്നതിനു കൊടുത്ത വകയിൽ ജസ്റ്റിന്റെ ബന്ധുവായ ചാക്കോ ജോസഫ് പുല്ലാട്ട് ജസ്റ്റിന് കൊടുക്കാനുള്ള തുകയ്ക്കു പാലാ സബ് കോടതിയിൽ As.54/2015 എന്ന നമ്പറിൽ കേസ് ഉള്ളതാണ്.ആ കേസിൽ ഒത്തുതീർപ്പ് ആക്കാം എന്ന് പറഞ്ഞു എത്തി പണം വാങ്ങുകയും പിന്നീട് കേസ് തീർക്കുകയോ വാങ്ങിയ പണം തിരിച്ചു തരുകയോ ഇല്ലെന്നു ജസ്റ്റിൽ പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു .JUSTIN POLICE RECIEPT

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയിൽ ഉള്ള കേസ് ഒത്തുതീർപ്പാക്കിൽ ആധാരം നടത്തിത്തരമാമെന്നു പറഞ്ഞു അമ്പതിനായിരം രൂപ വാങ്ങിയെടുത്തിട്ട് കബളിപ്പിച്ചു എന്ന വഞ്ചന കുറ്റം ആണ് അഭിഭാഷകനെതിരെ ഡി.വൈ എസ് പി മുൻപാകെ കൊടുത്തിരിക്കുന്ന പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് .മുൻ ധാരണയാണിതു്സരിച്ച് പണം കൈമാറിയതിന്റെ പിറ്റേദിവസം അളവുകാരനെയും കൂട്ടി വാങ്ങാനുള്ള വസ്തു അളന്നു തിട്ടപ്പെടുത്താനായി എത്തിയപ്പോൾ സജിയെ വിളിച്ചപ്പോൾ കച്ചവടം നടക്കില്ലെന്നും വാങ്ങിയ പണം ഉടൻ തിരിച്ചു തരാമെന്നും പറഞ്ഞു പറ്റിക്കുകയായിരുന്നു .നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം ഇതുവരെ നൽകിയില്ല എന്നും പരാതിക്കാരൻ ആരോപിക്കുന്നു .പിന്നീട് നടത്തിയ അന്വോഷണത്തിൽ സജി എന്ന ഈ അഭിഭാഷകൻ ഇതുപോലെ നിരവധി ആളിൽ നിന്നും ഇത്തരഥത്തിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായും അറിയാൻ കഴിഞ്ഞു എന്നും ജസ്റ്റിൻ കൊടുത്ത പരാതിയിൽ ആരോപിക്കുന്നു .JUSTIN POLICE-

ജസ്റ്റിന്റെ പരാതിയുടെ പ്രസക്ത ഭാഗം

2016 ഓഗസ്റ് മാസത്തിൽ അഡ്വക്കേറ്റ് സജി എന്റെ അഭിഭാഷകന്റെ ഓഫീസിൽ എത്തി എന്റെ വിദേശത്തെ ഫോൺ നമ്പർ വാങ്ങി എന്നെ വിളിക്കുകയും ഇയാൾ പാല ഈരാറ്റുപേട്ട കോടതികളിൽ അഭിഭാഷകനായി ജോലി ചെയുന്ന ആളാണെന്നും സിപിഐഎം പാർട്ടിയുമായി അടുത്ത ബന്ധം ഉള്ള ആളാണെന്നും സിപിഐഎം പാർട്ടിയുടെ കേസുകൾ വാദിക്കുന്ന വക്കീൽ ആണെന്നും പറഞ്ഞു എന്നെ സ്വയം പരിചയപ്പെടുത്തി.

പിറ്റേദിവസം അഡ്വക്കേറ്റ് സജി എന്റെ കേസിലെ എതിർ കക്ഷി ആയ ചാക്കോ ജോസഫിനെയും കൂട്ടി എന്റെ അഭിഭാഷൻ ആയ അഡ്വക്കേറ്റ് ബോബി ജോസഫ് ഊരകത്തിന്റെ ഓഫീസിൽ എത്തുകയും AS54/2015 എന്ന കേസിന്റെ ഒത്തുതീർപ്പിനായി അഡ്വക്കേറ്റ് സജി മാധ്യസ്ഥം വഹിക്കാമെന്നും ചാക്കോ ജോസഫ് വിൽക്കാനായി ഇട്ടിരിക്കുന്ന വസ്തു വാങ്ങി ഞാനുമായി ഉള്ള കേസ് അവസാനിപ്പിക്കാൻ ധാരണയായി. വിദേശത്ത് ഉള്ള എന്നോട് ഒത്തുതീർപ്പു ധാരണകൾ ഫോണിലൂടെയാണ് സംസാരിച്ചത്. ഈ വസ്തുവിലെ ചില ബാധ്യതകൾ തീർക്കുന്നതിനായി 50, 000 രൂപ അഡ്വക്കറ്റ് സജി എന്റെ സുഹൃത്തും ഞാൻ വിദേശത്തു ആയിരിക്കുമ്പോൾ എന്റെ വസ്തുക്കളും കേസ് കാര്യങ്ങളും നോക്കി നടത്തുന്ന നൈസ് ജോസഫ്‌ന്റെ പക്കൽ നിന്നും എന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് ബോബി ജോസഫ് ഊരകത്തിന്റെ സാന്നിത്യത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ സംസാരിച്ചശേഷം കൈപറ്റി. ബാധ്യതകൾ തീർത്ത് 7 ദിവസങ്ങൾക്കുള്ളിൽ ആധാരം ചെയ്തു തരാമെന്നു പറഞ്ഞെങ്കിലും ചതിക്കുകയായിരുന്നു .

സജിക്ക് എതിരായി ജസ്റ്റിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെ കേസ് എടുത്തിട്ടില്ല എന്നും പാലാ സബ് ഇൻസ്‌പെക്ടർ ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് വെളിപ്പെടുത്തി

Top