മീന്‍ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണവള വെളുത്തു

മത്സ്യം കഴുകുന്നതിനിടെ മത്സ്യ വെള്ളം വീണ് വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണ്ണ വള വെളുത്തു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം പാറമുക്ക് ഷൈനി വിലാസത്തില്‍ സിബി ഷൈജൂവിന്റെ കൈയില്‍ കിടന്ന സ്വര്‍ണ്ണ വളയാണ് വെളുത്തത്.

പുനലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തു നിന്നും രണ്ട് ദിവസം മുമ്പ് വാങ്ങിയ മത്സ്യം ഫ്രീസറില്‍ വച്ചിരുന്നു. ഇന്നലെ രാവിലെ ഫ്രീസറില്‍ നിന്നും പുറത്തെടുത്ത മത്സും കഴുകി വൃത്തിയാക്കി. ഇതിനിടെ മത്സ്യം കഴുകിയ വെള്ളം വീണ് വളയുടെ മുക്കാന്‍ ഭാഗത്തോളം വെളുത്തു പൊടിക്കുകയായിരുന്നു എന്ന് സിബിയുടെ ഭര്‍ത്താവും, ഓട്ടോ ഡ്രൈവറുമായ ഷൈജു പറഞ്ഞു. എന്നാല്‍ മത്സ്യം വാങ്ങിയ ദിവസം പകുതി കഴുകി പാചകം ചെയ്തിരുന്നു. അന്നു സ്വര്‍ണ്ണ വളക്ക് തകരാറുകള്‍ സംഭവിച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് ടൗണിലെ ഒരു സ്വര്‍ണ്ണക്കടയില്‍ കൊണ്ട് പോയ വള ചൂടാക്കിയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം തരികെ ലഭിക്കുകയായിരുന്നു.

എന്നാല്‍ വളയില്‍ പൊട്ടലും, ദ്വാരം വീഴ്കയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ മത്സ്യത്തിന്റെ സാമ്പി ളുകള്‍ ശേഖരിച്ചു രാസ പരിശോധനകള്‍ ലാബില്‍ അയച്ചു. കിഴക്കന്‍ മലയോര മേഖലകളില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം വ്യപകമായി വിറ്റഴിക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.

Latest
Widgets Magazine