അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ മകൾ പിറ്റേന്ന് രാവിലെ കാമുകന്റെ കട്ടിലിനടിയിൽ: കാമുകനെ പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയുമായി പിതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അർധരാത്രിയിൽ വീട്ടിൽ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ പതിനേഴുകാരി പിറ്റേന്ന് രാവിലെ കാമുകന്റെ വീട്ടിൽ. വർക്കല സ്വദേശിയായ പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് കാണാനില്ലാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകന്റെ വീട്ടിലെ കട്ടിലിന് അടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കാമുകനെ കേസിൽ കുടുക്കുമെന്ന ഭീഷണി പെൺകുട്ടിയുടെ അച്ഛൻ ഉയർത്തിയതോടെ വീണ്ടും പ്രശ്‌നം കൂടുതൽ രൂക്ഷമായി.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷമാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതിനായി പോയത്. രാത്രി വൈകി പെൺകുട്ടിയെ മുറിയിൽ കാണാനില്ലാതെ വന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിറ്റേന്ന് പുലർച്ചെ കാമുകന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്നും പെൺകുട്ടിയെ കണ്ടത്തിയത്.
സംഭവത്തെപ്പറ്റി നാട്ടുകാരും പൊലീസും പറയുന്നത് ഇങ്ങനെ. രാത്രിയിൽ അമ്മയുടെ ഫോണിൽ വിളിച്ച ശേഷം സുഹൃത്തിന്റെ ബൈക്കിൽ പെൺകുട്ടിയുടെ കാമുകൻ വീടിനു സമീപം എത്തി. തുടർന്ന് പെൺകുട്ടി കാമുകനെ കാണാൻ രാത്രിയിൽ പുറത്തിറങ്ങുകയായിരുന്നു. പെൺകുട്ടിയും കാമുകനും വീടിന്റെ പിന്നിൽ നിൽക്കുന്നതിനിടെ കുട്ടിയുടെ അമ്മ എഴുന്നേറ്റു. ഇതോടെ പെൺകുട്ടി തന്നെ അമ്മ വഴക്കുപറയുമെന്നും, തല്ലുമെന്നും പറഞ്ഞ് രാത്രി തന്നെ കാമുകനൊപ്പം ബൈക്കിൽ വീട്ടിൽ നിന്നും പോകുകയായിരുന്നു.
അമ്മയുടെ കോളിലേയ്്ക്ക് വന്ന പെൺകുട്ടിയുടെ കാമുകന്റെ മൊബൈൽ ഫോൺ നമ്പർ പിൻതുടർന്ന് പൊലീസ് സംഘം കാമുകന്റെ വീട് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പീഡനം തെളിയിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ യുവാവിനെതിരെ കേസെടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top