കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍.അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും, ആര്‍ത്തവസമയത്ത് ക്രൂരമര്‍ദ്ദനം, നഗ്നവീഡിയോകള്‍ക്ക് ആവശ്യക്കാരേറെ

കൊച്ചി:ഇതാ കണ്ണില്ലാത്ത ക്രൂരത !.. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍. കിഡ്‌സ് തതത എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിപ്പുകാരാണ് സിബിഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഈ ഗ്രൂപ്പില്‍ 119 അംഗങ്ങളുണ്ട്. ഇതിന്റെ 5 അഡ്മിന്‍മാരില്‍ ഒരാളും അറസ്റ്റിലായവരില്‍പ്പെടും.നിഖില്‍ വര്‍മയെന്ന 20 കാരനാണ് പിടിയിലായത്. ബി. കോം ബിരുദധാരിയായ ഇയാള്‍ ഉത്തര്‍പ്രദേശിലെ കണ്ണോജ് സ്വദേശിയാണ്. ബാക്കി 4 അഡ്മിന്‍മാരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു.സത്യേന്‍ ചൗഹാന്‍, നഫീസ് രാജ, സഹീദ്, ആദര്‍ശ് എന്നിവരാണിവര്‍.

ഐടി ആക്ടിലെ 67ആ വകുപ്പ് പ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡല്‍ഹി,മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച നടന്ന റെയ്ഡുകളില്‍ കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, അമേരിക്ക, ചൈന, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍,ശ്രീലങ്ക, കെനിയ, നൈജീരിയ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. കേസ് അന്വേഷണത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഈ രാജ്യങ്ങള്‍ക്ക് സിബിഐ കത്തയച്ചിട്ടുണ്ട്.ഗ്രൂപ്പ് നടത്തിപ്പ് സംഘം കുട്ടികളുടെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍പ്പന നടത്തിയതായാണ് സൂചന. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് കേസില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നത് 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.<

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top