കന്യാസ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത! നിസ്സാര കാര്യങ്ങള്‍ക്ക് മര്‍ദനം,പഴകിയ ഭക്ഷണം: പരാതിപ്പെട്ട 20 നിര്‍ധന പെണ്‍കുട്ടികളെ രാത്രിയില്‍ ഇറക്കിവിട്ടു

കൊച്ചി:നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ കണ്ണില്ലാത്ത ക്രൂരത ഞെട്ടിക്കുന്നത് . പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു. നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു.

കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു. കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു കന്യാസ്ത്രീമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസ്റ്റര്‍മാരായ അംബിക, ബെന്‍സി എന്നിവരെ പ്രതികളാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പൊലീസാണ് കേസെടുത്തത്. 20ഓളം പെണ്‍കുട്ടികളാണ് ഇവര്‍ക്കെതിരെ മൊഴി നല്‍കിയത്.പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കോണ്‍വെന്റില്‍ നിന്ന് പുറത്ത് ചാടുകയായിരുന്നു. കൂട്ടത്തോടെ പെണ്‍കുട്ടികളെ രാത്രി റോഡില്‍ കണ്ടതോടെ നാട്ടുകാര്‍ ഇവരോട് വിവരം തിരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കന്യാസ്ത്രീമാര്‍ തങ്ങളെ ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുമെന്നും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

Top