മാവേലിക്കരയില്‍ മദ്യത്തിനു ലഹരി കൂട്ടാന്‍ കഫ് സിറപ്പ് ഉപയോഗിച്ച് യുവാക്കള്‍

യുവാക്കള്‍ക്ക് ഇടയില്‍ ലഹരിയുടെ ഉപയോഗം കൂടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പുറത്തുവരുന്ന ചില സംഭവങ്ങള്‍. ചെട്ടികുളങ്ങരയില്‍ കാടുപിടിച്ചു കിടന്ന പഴയ ഒരു പുരയിടത്തില്‍ നടത്തിയ പോലീസ് പരിശോധനയിടയിലാണ് യുവാക്കളുടെ ലഹരി ഉപയോഗം കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നും നിരവധി കഫ് സിറപ്പ് കുപ്പികളാണ് പോലീസ് കണ്ടെടുത്തത്. പോലീസിനെ കണ്ട ഉടനെ യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. മദ്യത്തോടൊപ്പം കഫ് സിറപ്പ് ഒഴിച്ചു കുടിക്കുകയാണ് യുവാക്കളുടെ പതിവെന്ന് പോലീസ് വ്യക്തമാക്കി. മദ്യം എത്ര കഴിച്ചിട്ടും തലയ്ക്ക് പിടിക്കുന്നില്ലെന്നറിഞ്ഞതോടെ മുതിര്‍ന്നവരും കുട്ടികള്‍ക്കും ചുമയ്ക്കും അലര്‍ജിയ്ക്കും നല്‍കുന്ന കഫ് സിറപ്പ് എടുത്ത് മദ്യത്തില്‍ കലര്‍ത്തി കുടിയ്ക്കുകയാണ് ചെയ്യുന്നത്.

Top