വിവാഹം കഴിഞ്ഞ് ദമ്പതികളെ മൂന്നാംനാള്‍ കാണാതായി; ഭര്‍ത്താവിനെ കണ്ടെത്തി

ജമ്മു:കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത ദമ്പതികളിലൊരാളെ പൊലീസ് രക്ഷപ്പെടുത്തി. പ്രണയവിവാഹിതരായ തങ്ങളെ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയതെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവ് ഷൗക്കത്ത് അലിയെയാണ് പൊലീസ് കണ്ടെത്തിയത് എന്നാല്‍ യുവതിയെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

കത്വ ജില്ലയിലെ മന്യേരി സ്വദേശിയാണ് ഷൗക്കത്ത് അലി‍. വിവാഹിതരായി മൂന്നാംദിവസമാണ് ഇവരെ കാണാതാകുന്നത്. വിവാഹത്തിന് പെണ്‍വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിച്ചോടുകയും പിന്നീട് കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയുമായിരുന്നു. കാണാതായ യുവാവിനെ ഒരു കൂട്ടം ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ യുവാവിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യയെ ബന്ധുക്കള്‍ തന്നെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top