ഇന്ത്യക്കാരന്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചു; പാകിസ്താന്‍കാരനെ യുവതി കൈയ്യോടെ പിടികൂടി

മുംബൈ: വിവാഹ തട്ടിപ്പ് വീരനെ യുവതി കൈയ്യോടെ പിടികൂടി. ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്താന്‍കാരനായ വിവാഹ തട്ടിപ്പുകാരനെയാണ് ബുദ്ധിപൂര്‍വ്വമുളള ഇടപെടലിലൂടെ മുംബൈ സ്വദേശിയായ യുവതി കുടുക്കിയത്. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് സംശയം തോന്നിയ യുവതി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് ഇയാളുടെ കളളി വെളിച്ചത്താക്കിയത്.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നാഗ്പുര്‍ സ്വദേശിയാണെന്നും ഇപ്പോള്‍ ലണ്ടനിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. ആശുപത്രിയുമായുള്ള കരാര്‍കാലാവധി കഴിഞ്ഞാലുടന്‍ നാട്ടിലെത്തി കുടുംബവുമായി കഴിയാനാണ് താത്പര്യമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനോടൊപ്പം ആശുപത്രിയിലെതെന്ന് വിശദീകരിച്ച് ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രവും ഇയാള്‍ യുവതിക്ക് അയച്ചുകൊടുത്തിരുന്നു. സംശയം തോന്നിയ യുവതി തിരിച്ചറിയല്‍ കാര്‍ഡിലെ ആശുപത്രിയുടെ ഫോണ്‍നമ്പറില്‍ വിളിച്ച് അന്വേഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ തന്നെ സമീപിച്ച ആള്‍ വ്യാജനാണെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് ഇയാള്‍ അയച്ചുകൊടുത്ത ഫോട്ടോകളിലൊന്നില്‍ നിന്ന് അതെടുത്ത സ്റ്റുഡിയോയുടെ നമ്പര്‍ കണ്ടെത്തുകയും ഇതില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തതോടെ ഇയാള്‍ പാകിസ്താന്‍കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലയുവതികളേയും ഇതേപോലെ ചതിച്ചിട്ടുണ്ടെന്നും ഭാര്യയും മൂന്നുകുട്ടികളും ഉള്ളയാളാണെന്നും വെളിപ്പെട്ടു. വിവരങ്ങള്‍ ബോധ്യമായതോടെ പാക് സ്വദേശിക്കെതിരെ യുവതി മുംബൈ വെര്‍സോവ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top