മറ്റൊരു യുവതിയുമായി നിശ്ചയിച്ച സമയത്ത് വിവാഹം നടക്കുമെന്ന് എംഎല്‍എ

ഈറോഡ്: എംഎല്‍എയുമായി വിവാഹം നിശ്ചയിച്ച യുവതി ഒളിച്ചോടിയതായി പരാതി. തമിഴ്‌നാട്ടിലെ ഭവാനിസാഗര്‍ എംഎല്‍എ എസ്.ഈശ്വരനുമായി (43) വിവാഹം നിശ്ചയിച്ച യുവതിയാണ് ഒളിച്ചോടിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസില്‍ പരാതിനല്‍കി. എംഎല്‍എക്കും ഗോപിചെട്ടിപ്പാളയത്തെ എംസിഎക്കാരിയായ 23 കാരിക്കും പന്ത്രണ്ടാംതീയതി സത്യമംഗലത്തിനടുത്തുള്ള ബണ്ണാരിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. ക്ഷണക്കത്തുകള്‍ അടിച്ച് കല്യാണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ നടക്കുമ്പോഴാണ് കഴിഞ്ഞ ഒന്നാംതീയതി സത്യമംഗലത്തുള്ള ചേച്ചിയുടെ വീട്ടില്‍പ്പോയിവരാമെന്നുപറഞ്ഞ് യുവതി മുങ്ങിയത്. തിരുപ്പൂര്‍ സ്വദേശിയായ യുവാവിനോടൊപ്പമാണ് മകള്‍ ഒളിച്ചോടിയതാണെന്നാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, മറ്റൊരു യുവതിയുമായി നിശ്ചയിച്ച സമയത്ത് വിവാഹം നടക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Top