മാഹി: മാഹി പള്ളൂരിൽ സിപിഎം നേനേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ . മാഹി മുൻ കൗണ്‍സിലറും പള്ളൂർ ലോക്കൽകമ്മിറ്റി അംഗവുമായ ബാബു കണ്ണിപ്പൊയിലാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രാഷ്ട്രീയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് കണ്ണൂരിന്റെ സമീപ പ്രദേശമായ മാഹിയില്‍ കൊലപാതകം നടന്നിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളില്‍ നിന്നും പൊലീസ് പിടികൂടിയത് ഉഗ്രശേഷിയുള്ള നൂറോളം ബോംബുകള്‍. കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്നാണ് ഇന്ന് ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തത്. ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വീടിനടുത്തുള്ള പ്രദേശമാണിത്
സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.


