സി.കെ ജാനു എന്‍ഡിഎ വിട്ടു;നീക്കം ഇടതുപക്ഷത്തേക്ക് ?എല്‍ഡിഎഫുമായും യുഡിഎഫുമായും ചര്‍ച്ച നടത്തും.

കോഴിക്കോട്: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി.കെ ജാനു പറഞ്ഞു. എല്‍ഡിഎഫുമായും യുഡിഎഫുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും സി.കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയസഭ യോഗത്തിന് ശേഷമാണ് തീരുമാനം.

മുന്നണിയില്‍ പരിഗണന കിട്ടിയില്ല. പാര്‍ട്ടിയെ അംഗീകരിക്കുന്നത് വരെ എന്‍ഡിഎയുമായി സഹകരിക്കില്ല. മുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും.ആരുമായും രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തയാറാണെന്നും സി.കെ ജാനു പറഞ്ഞു.അതേസമയം ശബരിമല വിധിയെ അംഗീകരിക്കണമെന്ന് സി.കെ ജാനു പറഞ്ഞു. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജാനു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top