മൂന്ന് ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ഡാര്‍ക്ക് നെറ്റിലേക്ക് ചോര്‍ന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കാര്‍ഡുകളാണ് ഏറ്റവും കൂടുതലായി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ആയിരം രൂപ മുതല്‍ പതിനായ്യായിരം രൂപ വരെയാണ് ഒരു കാര്‍ഡിലെ വിവരത്തിനായി ഈടാക്കുന്നത്. കുറഞ്ഞത് ഒരു ലക്ഷം മലയാളികളെങ്കിലും തട്ടിപ്പിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്. ഡാര്‍ക് നെറ്റിലെ പത്തിലേറെ പ്രധാന സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന നടക്കുന്നുണ്ട്. ഇന്ത്യയിലെ മാത്രം മൂന്ന് ലക്ഷത്തിലേറെ കാര്‍ഡുകളാണ് ഈ സൈറ്റുകളില്‍ കണ്ടെത്തിയത്. മലയാളികളുടേതായി ഒരു ലക്ഷത്തോളവും. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കാര്‍ഡുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കാര്‍ഡിലെ ബാലന്‍സ് അനുസരിച്ചാണ് വില. അമ്പതിനായിരത്തില്‍ താഴെയെങ്കില്‍ വില നാനൂറ് മുതല്‍ എണ്ണൂറ് വരെ. ഒരു ലക്ഷം വരെ പിന്‍വലിക്കാവുന്നതിന് ആയിരത്തിലധികമാവും. രണ്ട് ലക്ഷത്തിന് മുകളിലേക്കാണങ്കില്‍ പതിനായിരം കടന്ന് കുതിക്കും. പിടിക്കപ്പെടാതിരിക്കാനായി കറന്‍സിയിലല്ല, ബിറ്റ് കോയിനായിട്ടാണ് തുകയുടെ കൈമാറ്റം. 2017 മുതല്‍ തട്ടിപ്പ് നടക്കുന്നതായാണ് വിവരം.


