ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂന മർദ്ദം; തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ധം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതിനെത്തുടർന്ന് മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പടിഞ്ഞാറ് വടക്ക്- പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്ന് തെക്ക്- തെക്ക് പടിഞ്ഞാറ് ദിശ മാറി അടുത്ത മാസം ഒന്നിന് ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സ്യബന്ധനത്തിനും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനും പോകരുതെന്ന് മുന്നറിയിപ്പുണ്ട്

Top