ഒളിമ്പിക്‌സിലെ വേഗറാണി പദം എലൈന്‍ തോംസണിന് സ്വന്തം; നൂറുമീറ്റര്‍ പിന്നിട്ടത് വെറും 10.71 സെക്കന്റില്‍

51677_1471140379

റിയോ ഡി ജനീറോ: കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും സ്വര്‍ണം നേടി ആരാധകരുടെ ആവേശമായ താരം ജമൈക്കക്കാരിയായ ഷെല്ലി ആന്‍ ഫ്രേസറിനെ മറികടന്ന് എലൈന്‍ തോംസണ്‍ മുന്നേറി. ഒളിമ്പിക്‌സിലെ വേഗറാണി എന്ന പദം എലൈന്‍ തോംസണിന് സ്വന്തം. എലൈന്‍ തോംസണ്‍ നൂറുമീറ്റര്‍ പിന്നിട്ടത് വെറും 10.71 സെക്കന്റിലാണ്.

10.86 സെക്കന്‍ഡിലാണ് ഫ്രേസര്‍ ഓടിയെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും ഷെല്ലിക്കായിരുന്നു സ്വര്‍ണം. അമേരിക്കയുടെ ടോറി ബോവിക്കാണ് നൂറു മീറ്ററില്‍ വെള്ളി മെഡല്‍. 10.83 സെക്കന്‍ഡിലാണ് ടോറി ബോവി ഫിനിഷ് ചെയ്തത്.

പരിക്കുമൂലം ഏറെ നാളായി മികച്ച സമയം കണ്ടെത്താതിരുന്ന ഷെല്ലി ആന്‍ ഫ്രേസര്‍ ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഷെല്ലിക്ക് സ്വര്‍ണനേട്ടത്തിലെത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും സ്വന്തം നാട്ടുകാരി തന്നെയാണു സ്വര്‍ണം കൊയ്തത് എന്നതു ജമൈക്കക്കാര്‍ക്ക് ആശ്വാസമായി. 24കാരിയായ എലൈന്‍ തോംസണ്‍ ഇനിയുള്ള ഒളിമ്പിക്സുകളിലും ജമൈക്കയുടെ പ്രതീക്ഷയാണ്.

പുരുഷന്മാരുടെ നൂറുമീറ്റര്‍ സെമി ഫൈനല്‍ തിങ്കളാഴ്ച രാവിലെ നടക്കും. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് സെമിയിലെത്തിയിട്ടുണ്ട്. ഏഴാം ഹീറ്റ്സില്‍ ഒന്നാമനായിട്ടാണു ബോള്‍ട്ട് എത്തിയത്. 10.07 സെക്കന്റിലാണു ബോള്‍ട്ട് ഫിനിഷ് ചെയ്തത്. 2008ലേയും 2012ലേയും ബോള്‍ട്ടിന്റെ ഒന്നാം റൗണ്ടിലെ പ്രകടനത്തേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്. ജസ്റ്റിന്‍ ഗാട്‌ലിനും സെമിയില്‍ എത്തിയിട്ടുണ്ട്.

Top