എട്ടു വര്‍ഷം, കാട്ടാന ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 158 പേർ; രാജ്യത്ത് 3,930 പേർ

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കേരളത്തില്‍ മരിച്ചത് 158 പേരെന്നു വിവരാവകാശ രേഖ. 2016-17ലാണു സംസ്ഥാനത്ത് കൂടുതല്‍പ്പേര്‍ കൊല്ലപ്പെട്ടത്, 33 പേര്‍.

2018-19ല്‍ 27പേരും, 2020-21ല്‍ 20പേരും, കഴിഞ്ഞവര്‍ഷം 25പേരുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണു കണക്കുകള്‍ പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, രാജ്യത്ത് 2014 മുതല്‍ കഴിഞ്ഞവര്‍ഷം വരെ 3,930 പേര്‍ക്ക് കാട്ടാനകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 2019-20 ലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, 585 പേര്‍ കൊല്ലപ്പെട്ടതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.

2021-22ല്‍ 533, 2020-21ല്‍ 461, 2016-17ല്‍ 516 ഉം 2017-18ല്‍ 506 പേര്‍ക്കും ജീവന്‍ നഷ്ടമായി.

ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് – 719. പശ്ചിമ ബംഗാളില്‍ 643 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചു. ഝാര്‍ഖണ്ഡ് (640), അസം (561), ഛത്തീസ്ഗഡ് (477), തമിഴ്‌നാട് (371), കര്‍ണാടക (252) എന്നിവയാണു തൊട്ടുപിന്നിലുള്ളത്.

Top