സംസ്ഥാനത്തിനു ആയുസ് 33 വര്‍ഷം കൂടി മാത്രം.. നാശം പൂര്‍ണ്ണമാകുന്നു 2050 ഓടെ !..കേരളം ഇല്ലാതാകും

ന്യൂയോര്‍ക്ക്:സംസ്ഥാനത്തിനു ആയുസ് 33 വര്‍ഷം കൂടി മാത്രം.. ഒരു വേനല്‍ മഴപോലുമില്ലാതെ, വറ്റി വരണ്ട പുഴകളും നദികളുമായി വരണ്ടൊഴുകുന്ന കേരളം 33 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാല്‍ 2050 ഓടെ കേരളം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയാണ് കേരളം അടക്കമുള്ള കടലോരത്തെ 100 കേന്ദ്രങ്ങളെ പഠന വിധേയമാക്കിയത്. ഏഷ്യയിലെ 35 നഗരങ്ങള്‍, ആഫ്രിക്കയിലെ 25 നഗരങ്ങള്‍, ചൈനയിലെ 30 നഗരങ്ങളും ലോക വ്യാപകമായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 10 നഗരങ്ങളുമാണ് പഠനവിധേയമാക്കിയത്. ഇതില്‍ കേരളം അടക്കമുള്ള 25 കടലോര നാടുകള്‍ വന്‍ ഭീഷണിയെയാണ് നേരിടുന്നതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.kudu
കേരളം അടക്കമുള്ള ഈ ഗ്രാമങ്ങളില്‍ വന്‍വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇത്തരം നാടുകളിലെ ആവാസ വ്യവസ്ഥ തന്നെ ഗുരുതരമായിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ ആയിരം കിലോമീറ്റര്‍ അടക്കം കടല്‍ കയറിയിട്ടുമുണ്ട്. കേരളത്തിലെ ജലശ്രോതസുകള്‍ പൂര്‍ണമായും ഇല്ലാതാകുന്നത് സംസ്ഥാനത്തെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കുന്നു. ജല ശ്രോതസുകള്‍ വറ്റി വരളുകളും, വെള്ളം ക്രമേണ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ഇതോടൊപ്പം കേരളത്തിലെ പാടശേഖരങ്ങള്‍ ഇല്ലാതാകുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ 30 വര്‍ഷം കൊണ്ടു കേരളം ഇല്ലാതാകുമെന്നാണ് സൂചന ലഭിക്കുന്നത്.
ഇത് പരിഹരിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. അനിയന്ത്രിതമായ രീതിയില്‍ കുന്ന് ഇടിക്കുന്നതും, പാടങ്ങള്‍ നികത്തുന്നതുമാണ് കേരളത്തിന്റെ ആവാസ വ്യവസ്ഥയെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ 30 ല്‍ താഴെ വര്‍ഷത്തേയ്ക്കുള്ള വെള്ളം മാത്രമാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും കേരളത്തിലെ ജല ശേഖരത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇനി കേരളത്തിനു രക്ഷപെടാനാവൂ എന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Top