വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; സംഭവം കൊച്ചിയില്‍

കൊച്ചി: വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. ഇന്നലെ രാത്രി കൊച്ചി പനമ്പിളി നഗറിലാണ് സംഭവം. ബൈക്കിലെത്തിയ മുഖംമൂടിയ ആളാണ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് ബൈക്കിലെത്തിയ മുഖംമൂടിയ ആള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. എന്നാല്‍ ഉടന്‍ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി റോഡ് മുറിച്ചുകടന്ന് സമീപത്തെ കടയില്‍ രക്ഷ തേടി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. പാലക്കാട് സ്വദേശിനിയാണ് പെണ്‍കുട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവല്ലയില്‍ നടുറോഡില്‍ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനിടെയാണ് സമാന സംഭവം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

Top