മുംബൈ:വ്യാജ തീവ്രവാദ കേസില്‍ 25 വര്‍ഷം ജയിലിലടക്കപ്പെട്ട 11 മുസ്ലിംകള്‍ ഒടുവില്‍ മോചിതരായി. നാസിക്കിലെ പ്രത്യേക ടാഡ കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. അന്വേഷണ ഘട്ടത്തില്‍ ടാഡ ദുരുപയോഗം ചെയ്തുവെന്നും തെളിവിന്റെ അഭാവത്തില്‍ എല്ലാവരെയും വെറുതെ വിടുന്നതായും ജസ്റ്റിസ് എസ്.സി ഖാട്ടി പറഞ്ഞു.
1994 ലാണ് ഇവരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റിലായത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പിന്നാലെയാണ് ഇവര്‍ക്കെതിരെ ടാഡ ചുമത്തി അറസ്റ്റ് ചെയ്തത്.
ജമീല്‍ അഹ്മദ് അബ്ദുല്‍ ഖാന്‍, മുഹമ്മദ് യൂനുസ്, മുഹമ്മദ് ഇസ്ഹാഖ്, ഫാറൂഖ് ഖാന്‍, നസീര്‍ ഖാന്‍, യൂസുഫ് ഖാന്‍, ഗുലാബ് ഖാന്‍, അയൂബ് ഖാന്‍, ഇസ്മാഈല്‍ ഖാന്‍, വസീമുദ്ദീന്‍, ശംസുദ്ദീന്‍, ശൈഖ് ശാഫി, ശൈഖ് അസീസ്, അഷ്ഫാഖ് സയിദ് മുര്‍തസ മിര്‍, മുംതാസ് സയിദ് മുര്‍തസ മിര്‍, മുഹമ്മദ് ഹാറൂണ്‍, മുഹമ്മദ് ബാഫഖി, മൗലാന അബ്ദുല്‍ ഖദീര്‍ ജൈബി എന്നിവരാണ് മോചിതരായത്.


