കോട്ടയം ചലച്ചിത്ര മേള സംഘാടക സമിതി യോഗം ഞായറാഴ്ച

കോട്ടയം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോട്ടയം ഫിലിം സൊസൈറ്റിയും സംയുക്തമായി ഈ മാസം 24മുതൽ 28വരെ അനശ്വര, ആഷ തീയേറ്ററുകളിലായി നടത്തുന്ന കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി അഞ്ച് ഞായറാഴ്ച രാവിലെ 9.30ന് സി എം എസ് കോളേജ് ഗ്രേറ്റ്‌ ഹാളിൽ നടക്കും. മന്ത്രി വി. എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, അക്കാദമി വൈസ് ചെയർമാൻ പ്രേകുമാർ എന്നിവർ പങ്കെടുക്കും

 

Top