കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥയുടെ മൃതദേഹം കണ്ടെത്തി..

തിരുവനന്തപുരം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണാതായത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബാസംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തു നിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം ഇന്നലെ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top