9 മാസം പ്രായമുള്ള കുഞ്ഞിനെ സുഹൃത്തിന് കൈമാറി അച്ഛന്‍ മുങ്ങി; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ കൊല്‍ക്കത്ത സ്വദേശിയുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ 9 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സുഹൃത്തിന് കൈമാറി അച്ഛന്‍ മുങ്ങി. ഞായറാഴ്ച രാത്രി 1 മണിയോടെയാണ് സംഭവം.

കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത മിഡ്‌നാപുര്‍ ജില്ലയിലെ സഹീറലിയുടെ ഭാര്യ റാജിയ കാത്തുവിനെയാണ് (21) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ആണ്‍കുഞ്ഞിനെ സഹീറലി സുഹൃത്തായ
സുഹൃത്തായ ഷൈഖ് അമീര്‍ ഹുസൈനെ ഏല്‍പ്പിച്ചു മുങ്ങുകയും ചെയ്തു. ഇരുവരും മിഡ്‌നാപുരില്‍ അയല്‍വാസികളാണ്. ഭക്ഷണംകഴിച്ച് 15 മിനിറ്റിനകം തിരിച്ചുവരാമെന്ന് പറഞ്ഞാണ് സഹീറലി മുങ്ങിയത്. അച്ഛനെയും അമ്മയെയും കാണാതെ കരഞ്ഞുതളര്‍ന്ന കുഞ്ഞ് പിന്നീട് ഉറങ്ങി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ എടവണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹീറലി എല്‍പ്പിച്ച കുട്ടി മരിച്ച റാജിയ കാത്തുവിന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടതായി കല്‍പ്പകഞ്ചേരി എസ്.ഐ. പി. സംഗീത് പറഞ്ഞു. കുട്ടിയുടെ അച്ഛനെയും മറ്റൊരു സുഹൃത്തിനെയും കാണാതായതായും പൊലീസ് പറയുന്നു. ഇതുസംബന്ധിച്ചും മറ്റും കൂടുതല്‍ അന്വേഷണംനടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

സഹീറലിയും സുഹൃത്തുംചേര്‍ന്നാണ് കുഞ്ഞിനെ എല്‍പ്പിച്ചതെന്ന് ഷൈഖ് അമീര്‍ ഹുസൈന്‍ പറയുന്നു. എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ചൈല്‍ഡ് ലൈനിന് കൈമാറിയ കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

Top