തലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു: നടുറോഡിൽ നിന്ന് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയത് ക്രിമിനൽക്കേസ് പ്രതികൾ; ലക്ഷ്യമിട്ടത് യുവതിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ; എതിർത്തതോടെ റോഡിൽ വലിച്ചെറിഞ്ഞ് രക്ഷപെട്ടു; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ത്‌ലസ്ഥാന നഗരത്തിൽ നഗരമധ്യത്തിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദിച്ച്, ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഘം ഇവരെ റോഡിൽ ഉപേക്ഷിച്ചു. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്‌കുമാർ (34), കാട്ടാക്കട പൂച്ചടിവിളയിൽ ഷാൻ മൻസിലിൽ ഷാനു (22) എന്നിവരാണ് പിടിയിലായത്.ശ്രീകാര്യ സ്വദേശിനിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്. മകനെ സ്‌കൂളിൽ ആക്കി മടങ്ങവെ ഇരുവരും ചേർന്ന് വീട്ടമ്മയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
വെളളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. മകനെ സ്‌കൂളിലാക്കി വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ കല്ലംപള്ളി ജഗ്ഷനു സമീപം കാറിലെത്തിയ ഇവർ ബലമായി പിടിച്ച് വാഹനത്തിൽ കയറ്റി കവടിയാർ ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചപ്പോൾ ജാക്കി ലിവർ ഉപയോഗിച്ച് മർദിച്ചു. ഒരു മണിക്കൂറിനു ശേഷം ശ്രീകാര്യം ഇളംകുളം ഭാഗത്ത് യുവതിയെ തള്ളിയിട്ടശേഷം പൊലീസിൽ പരാതിപ്പെട്ടാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രക്ഷപ്പെടുകയുമായിരുന്നു.
റോജിൽ കിടന്ന് യുവതി കരയുന്നത് കണ്ട നാട്ടുകാരാണ് പിന്നീട് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കാട്ടാക്കടയിൽ നിന്നാണ് ശ്രീകാര്യം പോലീസ് പ്രതികളെ അറസറ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയ്ക്ക് പ്രതികളെ മുൻപരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രമേഷ് നിരവധി കേസുകളിൽ പ്രതിയാണ്.
Top