പൗരത്വ ഭേദഗതി കുപ്രചരണക്കാരെ കണ്ടം വഴി ഓടിച്ച് മാസായി അഡ്വ: ഹരീഷ് സാൽവേ.ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമല്ല ! മതപീഡനം നേരിട്ടവര്‍ക്ക് ഇളവു നല്‍കുന്നതിന് അര്‍ഥം മറ്റുള്ളവരെ പൗരന്മാര്‍ ആക്കില്ല എന്നുമല്ല !!

ന്യുഡൽഹി:ന്യുഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ കുപ്രചരണങ്ങളാണ് നടക്കുന്നത്. പല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രസ്വഭാവമുള്ള മതസംഘടനകളും എരിതീയില്‍ എണ്ണ എന്നപോലെ കുപ്രചരണങ്ങള്‍ കൊഴുപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമ വിദഗ്ധനും, മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേയുടെ വാക്കുകള്‍ വൈറലാകുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും, മുസ്ലീങ്ങള്‍ക്കായി തടവറകള്‍ ഉണ്ടാക്കുകയാണെന്നുമുള്ള കുപ്രചാരണം നടക്കുമ്പോള്‍, ഇത് പൂര്‍ണ്ണമായും ഭരണഘടനാപരമാണെന്നും തുല്യതയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കില്‍ 14,15,21 എന്നിവയുടെ ലംഘനം അല്ലെന്നുമാണ് ഹരീഷ് സാല്‍വേ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

തുല്യതയെന്നാല്‍ സിംഹങ്ങള്‍ക്കും ചെമ്മരിടാടുകള്‍ക്കും ഒരേ നിയമം എന്നല്ലയെന്നും സാല്‍വെ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ മതപീഡനം നേരിട്ടവര്‍ക്ക് ഇളവുനല്‍കുകയാണ് ചെയ്യുന്നത്. ഇതിനര്‍ഥം മറ്റു സമുദായക്കാരെ പൗരര്‍ ആക്കില്ല എന്നല്ല. അവര്‍ അഭയം നേടാന്‍ നിലവിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കണം. പീഡനം നേരിട്ട ഒരു വിഭാഗത്തിന് ഇളവ് നല്‍കുന്നത് ആര്‍ട്ടിക്കിള്‍ 14 അനുസരിച്ചുള്ള, തുല്യതക്ക് വിരുദ്ധമല്ലെന്നും ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്കോ, ഭരണഘടനക്കോ വിരുദ്ധമല്ലെന്ന് നിയമ വിദഗ്ധനും, മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേ. നിയമം ഭരണഘടനയുടെ 14,15,21 വകുപ്പുകള്‍ക്ക് എതിരാണെന്നാണ് ആരോപണം.അത് ശരിയല്ല. ഭരണഘടനയുടെ ഒരു വകുപ്പിന് എതിരല്ല ഈ നിയമം. നിയമത്തില്‍ പറഞ്ഞരിക്കുന്ന ആറു സമുദായങ്ങള്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളാണ്. ആ രാജ്യങ്ങളില്‍ മതപരമായി പീഡിപ്പിക്കപ്പെടുന്ന ന്യുനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രം രൂപീകരിച്ച നിയമമാണ് ഇത്.

ഈ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭ്യമാകുന്നതിന് ഒരു പ്രത്യേക പദവി നല്‍കുകയാണ്, ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇതിനര്‍ഥം മറ്റുള്ളവരെ പൗരന്മാര്‍ ആക്കില്ലയെന്നല്ല. അവര്‍ അഭയം നേടാനുള്ള നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രം. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനം ഒന്നും ഇതിലില്ല. ഭരണഘടനയുടെ 15ാം വകുപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം ബാധകമായതാണ്. മറ്റുരാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ ഉദ്ദേശിച്ചല്ല. പൗരത്വം ലഭിച്ചുകഴിഞ്ഞാല്‍ മാത്രമേ, ഇവര്‍ക്ക് ഈ വകുപ്പ് ബാധകമാവൂ. ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്രവുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. ഇത് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കുള്ള വകുപ്പാണ്. ഇന്ത്യയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളതല്ല.

മതപരമായ പീഡനമാണ് പൗരത്വ ഭേദഗതി ബില്ലിന്റെ അടിസ്ഥാനം. മതപരമായ പീഡനം അനുഭവിക്കുന്നവരെ, ( ഇസ്ലാമിക രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളെ) സഹായിക്കാനാണ് ഈ നിയമം. ഈ രാജ്യങ്ങളിലെ മതഭൂരിപക്ഷത്തിന് മതപീഡനം അവകാശപ്പെടാനാവില്ല. പൗരത്വനിയമം, രാഷ്ട്രീയ സാമ്പത്തിക അഭയം തേടുന്നവര്‍ക്ക് ഉള്ളതല്ല. അതിനാല്‍ അതില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്നില്ല.

നിലവിലുള്ള അഭയാര്‍ഥി നിയമങ്ങളില്‍ ഇടപെടുന്നതല്ല പുതിയ നിയമം. അതിനാല്‍ മുസ്ലീങ്ങള്‍ക്ക് നിലവിലുള്ള നിയമപ്രകാരം അഭയം തേടാം. പൗരത്വത്തിനും അപേക്ഷിക്കാം. ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ശ്രീലങ്കയിലെ തമിഴരെ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന്, തമിഴരെ ആരും മതപരമായി പീഡിപ്പിക്കുന്നില്ലെന്നായിരുന്നു സാല്‍വേയുടെ മറുപടി. ഒരു തിന്മക്കെതിരേ കൊണ്ടുവന്ന നിയമം മറ്റുരാജ്യങ്ങളിലെ തിന്മകള്‍ക്ക് പരിഹാരം ആവണമെന്നില്ലെന്ന് റോഹീങ്ക്യന്‍ പ്രശ്‌നം ഉന്നയിച്ചുള്ള ചോദ്യത്തിനു മറുപടിയായി സാല്‍വെ പറഞ്ഞു.

ബുദ്ധമത ഭൂരിപക്ഷമായ രാജ്യമാണ് മ്യാന്‍മാര്‍ എങ്കിലും രാജ്യത്തിന് ഔദ്യോഗികമായി മതമില്ലാത്തതിനാല്‍ മ്യാന്മാര്‍ പൗരത്വനിയമത്തില്‍ ഉള്‍പ്പെടുന്നില്ല. റോഹീങ്ക്യക്കാര്‍ക്ക് കുടിയേറാന്‍ കഴിയുന്നില്ല, പൗരത്വം നല്‍കുന്നില്ല എന്നൊക്കെ പറയുമ്പോള്‍, ആഫ്രിക്കന്‍ രാജ്യങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തുന്നില്ല എന്നുകൂടി ചോദിക്കാം. മൂന്ന് അയല്‍ രാജ്യങ്ങളിലെ മതപരമായി പീഡിപ്പിപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് പൗരത്വ നിയമം. അത് ലോകത്തിലെ എല്ലാരാജ്യങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാകണമെന്നില്ലയെന്നും സാല്‍വെ വ്യക്തമാക്കി.

Top