തലശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് കോടികള്‍

തലശ്ശേരിയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. മൂന്നര കോടി രൂപയുടെ കുഴല്‍പ്പണമാണ് പോലീസ് പിടിച്ചെടുത്തത്. തലശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു ഇത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശികളാണ് പിടിയിലായത്. ഇക്ബാല്‍, മുഹമ്മദ് ഷാലിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സമീപകാലത്തു നടന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് ഇതെന്ന് പോലീസ് പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് സിആര്‍പിഎഫാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

Top