കുനൂർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മലയാളി ജവാൻ പ്രദീപിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാൻ മൂന്ന് ദിവസം കൂടി വൈ​കും

തൃ​ശൂ​ർ: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻറ് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃതദേഹം നാട്ടിലെത്തിക്കാൻ മൂ​ന്ന് ദി​വ​സം വ​രെ വൈ​കി​യേ​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് വി​വ​രം ലഭിച്ചു.

മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു​ദി​വ​സം മു​ൻ​പ് അ​റി​യി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തായി സ​ഹോ​ദ​ര​ൻ പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം വി​മാ​ന മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച് റോ​ഡ് മാ​ർ​ഗം തൃ​ശൂ​രി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​തേ​സ​മ​യം, ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ശൈ​ലേ​ന്ദ്ര ബാ​ബു അ​റി​യി​ച്ചു. ഊ​ട്ടി എ​ഡി എ​സ്പി മു​ത്തു​മാ​ണി​ക്യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Top