കാറ്റ് അനുകൂലം; മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യത

 

തിരുവനന്തപുരം: കിഴക്കൻ കാറ്റ് അനുകൂലമായതിനാൽ സംസ്ഥാനത്ത് മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്ക്-കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിനൊപ്പം 12ന് തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചിതെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ശ്രീലങ്കൻ തീരത്ത് ചെറിയ ചക്രവാതച്ചുഴി ഉണ്ടായതും മഴയ്ക്ക് കാരണമായി.

Top