കർണാടക: ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും. വിവിധ കോളജുകളിലെ വിദ്യാർഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സി.ആർ.പി.സി. സെക്ഷൻ 144 പ്രകാരം നിരോധനം ഏർപ്പെടുത്തി. അതേസമയം വിവാദം കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപിച്ച അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും.


