ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി എം.പി. ഒരുപക്ഷേ അതു കാണാൻ താൻ ജീവനോടെയുണ്ടാകില്ല. തന്റെ വാക്കുകൾ രേഖപ്പെടുത്തി വച്ചോളൂവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒവൈസി പറഞ്ഞു. കർണാടകയിലെ ഹിജാബ് നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒെവെസിയുടെ പ്രതികരണം.
ഹിജാബ് ധരിച്ച പെൺകുട്ടികൾ കോളജിൽ പോകുമെന്നും ജില്ലാ കലക്ടർമാർ, മജിസ്ട്രേറ്റുമാർ, ഡോക്ടർമാർ, ബിസിനസുകാർ തുടങ്ങിയവരാകുമെന്നും ഒെവെസി പറഞ്ഞു. ഹിജാബ് ധരിക്കാൻ നമ്മുടെ പെൺമക്കൾ തീരുമാനിക്കുകയും അവരുടെ മാതാപിതാക്കളോട് ആ തീരുമാനം പറയുകയും ചെയ്താൽ, അവരുടെ മാതാപിതാക്കൾ അവരെ പിന്തുണയ്ക്കും. ആർക്കാണ് അവരെ തടയാൻ കഴിയുകയെന്നു നോക്കാമെന്നും ഒെവെസി പറഞ്ഞു.


