കോട്ടയം: കടുത്ത വര്‍ഗ്ഗീയ പരാമര്‍ശവുമായി ഹിന്ദു ഹെല്പ് ലൈന്‍. കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ വലിയ പ്രതീകമായ അയ്യപ്പനും വാവരും എന്ന സങ്കല്‍പ്പം തന്നെ അട്ടിമറിക്കാനാണ് ഹിന്ദു ഹെല്‍പ് ലൈനിന്റെ ശ്രമമെന്നും ആരോപണം. ശബരിമല ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് ഹിന്ദു ഹെല്പ് ലൈന്‍ തങ്ങളുടെ ഫേസ്ബുക്ക പോസ്റ്റിലൂടെ പ്രഖ്യാപിക്കുന്നത്.
ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്ക്കരുത്. അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഹിന്ദു ഹെല്പ് ലൈന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. മോദിയുടെയും അമിത്ഷായുടെയും വലംകൈയാണ് ഹിന്ദു ഹല്‍പ് ലൈന്‍ പോസ്റ്റിന് പിന്നില്‍.
ഹിന്ദു ഹെല്‍പ് ലൈന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
ശബരിമലയില്‍ പോകുന്ന ഭക്തര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടാന്‍ പാടില്ല .. ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്ക്കരുത് .. അവിടെ കാണിക്കയിടുന്ന പൈസ ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കുക … സ്വാമി ശരണം
പ്രതീഷ് വിശ്വനാഥ്
ഹിന്ദു ഹെല്പ് ലൈന്‍


