പമ്പയിൽ അയ്യപ്പൻമാരെ കൊള്ളയടിച്ച് കെ.എസ്.ആർ.ടി.സി: പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

സ്വന്തം ലേഖകൻ

പമ്പ: പമ്പയിൽ നിന്നു നിലയ്ക്കൽ വരെ പോകാനുള്ള 18 കിലോമീറ്ററിനു പത്തു രൂപ അധികമായി ഈടാക്കി കെ.എസ്.ആർ.ടി.സി. കെ.എസ്ആർ.ടി.സിയുടെ ചെയിൻ സർവീസിനു വേണ്ടിയാണ് ശബരിമലയിലെത്തുന്ന അയ്യപ്പൻമാരെ കൊള്ളയടിക്കുന്നത്. ഹിന്ദു രക്ഷാസേനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു സംബന്ധിച്ചുള്ള കൊള്ള പുറത്തായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ് ഇങ്ങനെ

ഇത് കേവലമൊരു KSRTC ബസ്സ് ടിക്കറ്റല്ല….. 41 ദിവസം വ്രതമെടുത്ത് , നഗ്‌നപാദരായി ശബരിമല ചവിട്ടി അയ്യപ്പനെ തൊഴുതിറങ്ങി വരുന്ന സ്വാമിമാർക്ക് പമ്പയിൽ നിന്ന് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലേക്കെത്താൻ KSRTC അഥവാ സർക്കാർ ഇട്ടിരിക്കുന്ന വിലയാണ്…..
ദർശനത്തിനെത്തുന്ന സ്വാമിമാരെ പമ്പയിലിറക്കി എത്രയും വേഗം 18 km ദൂരത്തുള്ള നിലയ്ക്കലിൽ വണ്ടി പാർക്ക് ചെയ്യണമെന്നാണ് നിയമം. ഇതിൽ ഞാൻ തെറ്റ് കാണുന്നില്ല… കാരണം, പമ്പയിലെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ തിരക്കുള്ളപ്പോൾ ഇങ്ങനെ വേണ്ടി വരും….പക്ഷെ, ദർശന ശേഷം പമ്പയിൽ തിരികെ വന്നാൽ തിരിച്ച് പോകാനായി പമ്പയിലേക്ക് സ്വന്തം വണ്ടി വിളിച്ചു വരുത്താനുള്ള അനുവാദം ഇല്ല…..
അതിന് പോലീസും KSRTC യും സമ്മതിക്കില്ല….
കാരണം, പമ്പ – നിലയ്ക്കൽ KSRTC ഷട്ടിൽ സർവ്വീസിൽ കയറി ഭക്തർ നിലയ്ക്കൽ എത്തിയാലേ അവർക്ക് ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കാൻ പറ്റൂ…
മല കയറി ഇറങ്ങിയതിന്റെ ക്ഷീണത്തിൽ പമ്പയിലെത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് KSRTC ബസ്സിൽ കയറിപ്പറ്റുക എന്ന അതി കഠിനമായ പരീക്ഷണമാണ്… കുട്ടികളുമായൊക്കെ വരുന്ന സ്വാമിമാർ ഒരു കൈയ്യിൽ കെട്ടും ഭാണ്ഡവുമൊക്കെയായി നില്ക്കാൻ പോലും സ്ഥലമില്ലാത്ത ബസ്സിലേക്ക് ഇടിച്ചു കയറുന്ന കാഴ്ച്ച അതി ദയനീയമാണ്..
KSRTC ഓർഡിനറി LS ബസ്സിൽ 18 KM ദൂരം സഞ്ചരിക്കാൻ സാധാരണ ഏകദേശം 19 രൂപയേ വരൂ(7 രൂപ മിനിമം + 64 Paise/km) എന്നാണ് എന്റെ അറിവ്…. പക്ഷെ ഇവിടെ ശബരിമല യാത്രക്കാരോട് KSRTC ഈടാക്കുന്നത് 29 രൂപ.
10 രൂപ കൂടുതൽ….. ഇതിന്റെ ന്യായം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല… ഈ ടിക്കറ്റ് പരിശോധിച്ചാൽ നിങ്ങൾക്കും അത് മനസ്സിലാകും…. ഞങ്ങൾ 12 പേർക്ക് 29 രൂപ വീതം 348 രൂപ.. തിരുപ്പതിയിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ക്ഷേത്രത്തിലെത്താൻ സൗജന്യ ബസ്സ് സർവ്വീസ് ഉണ്ടെന്നുള്ളത് കൂടി ഓർക്കണം..
ഇതിൽ നിന്നെല്ലാം ഒരു കാര്യം മനസ്സിലാക്കാം… ശബരിമല തീർത്ഥാടകരെ സേവിക്കുക എന്നതിലല്ല, മറിച്ച് ,എങ്ങനെ പരമാവധി കൊള്ളയടിക്കാം എന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ….. വിമാനത്തിൽ തീർത്ഥാടനത്തിന് പോകാൻ ചിലർക്ക് സർക്കാർ നല്കുന്ന സബ്‌സിഡിയെ കുറിച്ചൊന്നും ഞാൻ ഇതുമായി കൂട്ടിച്ചേർത്ത് പറയുന്നില്ല.. പറഞ്ഞാൽ എന്നേയും ഒരു വർഗ്ഗീയവാദിയായി മുദ്ര കുത്തിയേക്കാം… കാരണം ഹൈന്ദവരോടുള്ള ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നവരെല്ലാം ഇപ്പോൾ വർഗ്ഗീയവാദി ആകുന്ന കാലമാണല്ലോ……
സിജു തുറവൂർ

Top